2014, ജനുവരി 3, വെള്ളിയാഴ്‌ച

സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ നിയമാവലി

സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ (SRA)            

വളയചിറങ്ങര പി. ഒ - 683556 - പെരുമ്പാവൂർ - എറണാകുളം ജില്ല- കേരള 


            മെമ്മോറാണ്ടം ഓഫ്  അസോസിയേഷൻ



1. അസോസിയേഷന്റെ പേര് 


           ഈ അസോസിയേഷന്റെ  പേര് സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ (SRA)  - 
വളയചിറങ്ങര  എന്നായിരിക്കും.

2. ഈ അസോസിയേഷന്റെ വിലാസം 

           സെക്രട്ടറി 
           സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ (SRA) - വളയചിറങ്ങര
           വളയചിറങ്ങര  പി. ഒ  - 683556
           പെരുമ്പാവൂർ      
           
           എന്നായിയിക്കും. 

   2a. എന്നാൽ സംഘടനയ്ക്ക് സ്വന്തമായി ആഫീസ് തുറക്കുന്നതുവരെ സെക്രട്ടറിയുടെ 
വീടായിരിക്കും സംഘടനയുടെ ആഫീസ്.

3. പ്രവർത്തന പരിധി 



സംഘടനയുടെ പ്രവർത്തന പരിധി എറണാകുളം  ജില്ലയിലെ കുന്നത്തുനാട്‌  താലൂക്കിൽ മഴുവന്നൂർ 

പഞ്ചായത്തിലെ രണ്ടാം വാർഡിൽ പോഞ്ഞാശ്ശേരി  വളയചിറങ്ങര മണ്ണൂർ PWD റോഡിൽ 
ശ്രീ ശങ്കരാ വിദ്യാപീഠം കോളേജ്  കവല മുതൽ പടിഞ്ഞാറോട്ട്   കർത്താവിൻ പടി വരെ റോഡിന്  
തെക്കുവശവും, കർത്താവിൻ പടി വിമ്മല ടെമ്പിൾ റോഡിന്റെ കിഴക്കുവശവും,  തുടർന്ന്  
നിരവത്തുതാഴം പാടത്തിന്റെ  തെക്കു വശവും മേപ്പാത്തുതാഴം നിരവത്തുതാഴം എന്നീ പാടങ്ങൾ  
സന്ധിക്കുന്ന ഭാഗത്തിന് കിഴക്കുവശം ഔട്ട്‌ലെറ്റ്‌ കനാൽ വരേയും അക്വാഡക്റ്റുമുതൽ കിഴക്കോട്ട്  
ഹൈ ലെവൽ കനാൽ  റോഡിന് വടക്കുവശം ശ്രീ ശങ്കരാ വിദ്യാപീഠം കോളേജ് കവല വരെയും 
വരുന്ന പ്രദേശം.

4. ഉദ്ദേശ്യങ്ങൾ, ലക്ഷ്യങ്ങൾ 
  1. അംഗങ്ങളിലും അവരുടെ കുടുംബാംഗങ്ങളിലും സമഭാവന, സഹകരണം, സാഹോദര്യം, മാനവികത, ധാർമ്മികത, സ്നേഹാദരങ്ങൾ, ശാസ്ത്രീയത എന്നിവ വളർത്തി കുടുംബാംഗങ്ങളുടെ കൂട്ടായ്മയും ക്ഷേമവും പ്രദേശത്തിന്റെ പുരോഗതിയും വികസനവും സമൂഹമൂലധനത്തിന്റെ സഹായത്തോടെ കൈവരിക്കുക.  
  2. കുടുംബാംഗങ്ങളിൽ  ആർക്കെങ്കിലും അപകടമോ, രോഗമോ, മറ്റവശതകളോ, മരണമോ സംഭവിച്ചാൽ അനുയോജ്യമായ സഹായസഹകരണങ്ങൾ നൽകുക. 
  3. അംഗങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാവാനിടയുള്ള പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളിൽ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായിട്ടുള്ളതടക്കം ഉപദേശങ്ങളും പ്രശ്നപരിഹാരമാർഗങ്ങളും നിർദ്ദേശിക്കുക.
  4. അംഗങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാവാനിടയുള്ള വിവാഹം മുതലായ വിശേഷാവസരങ്ങളിൽ സംഘടനയുടെ പ്രാതിനിധ്യവും സഹായസഹകരണങ്ങളും ഉറപ്പാക്കുക.
  5. പ്രദേശത്തിന്റെ പൊതുവായ അവശതകൾ പരിഹരിക്കുവാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചു  നടപ്പിലാക്കുക.
  6. സർക്കാരിന്റേയും പഞ്ചായത്തിന്റേയും  മറ്റു സർക്കാർ  ഏജൻസികളുടെയും ആഭിമുഖ്യത്തിൽ  നടക്കുന്ന വികസനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക. 
  7. കലാ -  കായികം, സാംസ്കാരികം, വിദ്യാഭ്യാസം,  പൊതുജനാരോഗ്യം,  പൊതുമരാമത്ത് എന്നിവയുടെ അഭിവൃത്തിക്കുവേണ്ടിയുള്ള  പ്രവർത്തനങ്ങളിൽ പങ്കാളിയാവുക.  
  8. മറ്റു ധാർമ്മിക ക്ഷേമപ്രവർത്തനങ്ങളിലും ഏർപ്പെടുക.
  9. സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി  അംഗത്വഫീസ് സംഭാവനകൾ, സഹായധനം മുതലായവ ഉൾപ്പടെ  യുക്തവും ന്യായവുമായ മാർഗ്ഗങ്ങളിൽ കൂടി ധനം സമ്പാദിക്കുക. 
  10. സംഘടനയുടെ  ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിന്റേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും മറ്റ് ഏജൻസികളുടേയും  സഹായം ലഭ്യമാക്കുക.
  11. സംഘടനയുടെ  പേരിൽ വസ്തുക്കൾ സമ്പാദിക്കുകയും കെട്ടിടങ്ങൾ കെട്ടുകയും അവ സംരക്ഷിച്ച് പൊതുവായ ആവശ്യങ്ങൾക്ക്  ഉപയോഗിക്കുകയും ചെയ്യുക.      
  12. കൂടാതെ സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി യുക്തവും ന്യായവും നീതീകരിക്കാവുന്നതുമായ എല്ലാ പ്രവർത്തനങ്ങളും നടത്തുക.
  13. പ്രാദേശിക സുരക്ഷാസംബന്ധമായ കാര്യങ്ങളിൽ നിയമപാലകരുമായി സഹകരിച്ചു പ്രവർത്തിക്കുക. 
  14. അംഗങ്ങൾ  തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒത്തുതീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
  15. കുടുംബാംഗങ്ങളിൽ പെട്ട കുട്ടികളുടെ കലാകായിക, വിദ്യാഭ്യാസ ഉന്നതിക്കായി ഉചിതമായ പ്രോത്സാഹ്നങ്ങൾ നല്കുക.     
  16. കുടുംബാംഗങ്ങളുടെ മാനസികോല്ലാസത്തിനായി വിനോദയാത്രകൾ സംഘടിപ്പിക്കുക.
  17. അംഗങ്ങൾക്ക്  പൊതുതാല്പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിലേയ്ക്കായി സമാനചിന്താഗതിക്കാരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുക.

സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ (SRA)            

വളയചിറങ്ങര പി. ഒ - 683556 - പെരുമ്പാവൂർ - എറണാകുളം ജില്ല- കേരള 


                                       നിയമാവലി 


ആമുഖം 

സംഘടനയുടെ പ്രവർത്തന പരിധി എറണാകുളം  ജില്ലയിലെ കുന്നത്തുനാട്‌  താലൂക്കിൽ മഴുവന്നൂർ 
പഞ്ചായത്തിലെ രണ്ടാം വാർഡിൽ പോഞ്ഞാശ്ശേരി  വളയചിറങ്ങര മണ്ണൂർ PWD റോഡിൽ 
ശ്രീ ശങ്കരാ വിദ്യാപീഠം കോളേജ്  കവല മുതൽ പടിഞ്ഞാറോട്ട്   കർത്താവിൻ പടി വരെ റോഡിന്  
തെക്കുവശവും, കർത്താവിൻ പടി വിമ്മല ടെമ്പിൾ റോഡിന്റെ കിഴക്കുവശവും,  തുടർന്ന്  
നിരവത്തുതാഴം പാടത്തിന്റെ  തെക്കു വശവും മേപ്പാത്തുതാഴം നിരവത്തുതാഴം എന്നീ പാടങ്ങൾ  
സന്ധിക്കുന്ന ഭാഗത്തിന് കിഴക്കുവശം ഔട്ട്‌ലെറ്റ്‌ കനാൽ വരേയും അക്വാഡക്റ്റുമുതൽ കിഴക്കോട്ട്  
ഹൈ ലെവൽ കനാൽ  റോഡിന് വടക്കുവശം ശ്രീ ശങ്കരാ വിദ്യാപീഠം കോളേജ് കവല വരെയും 
വരുന്ന പ്രദേശത്തു വസിക്കുന്നവരുടെ ക്ഷേമത്തിനും  കൂട്ടായ്മയ്ക്കും ഈ പ്രദേശത്തിന്റെ 
വികസനത്തിനും വേണ്ടി 1955 - ലെ ട്രാവൻകൂർ - കൊച്ചിൻ സാഹിത്യ ശാസ്ത്രീയ ധാർമ്മിക 
സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്റ്റ് അനുസരിച്ച് രൂപീകൃതമായ സംഘടനയാണ്  സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ (SRA ).

1. പേര് 

           ഈ അസോസിയേഷന്റെ  പേര്  സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ (SRA) -
വളയചിറങ്ങര  എന്നായിരിക്കും.

2. വിലാസം 

           സെക്രട്ടറി 
           സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ (SRA) - വളയചിറങ്ങര
           വളയചിറങ്ങര  പി. ഒ  - 683556
           പെരുമ്പാവൂർ      
           
           എന്നായിയിക്കും.

   2a. എന്നാൽ സംഘടനയ്ക്ക് സ്വന്തമായി ഓഫീസ് തുറക്കുന്നതുവരെ സെക്രട്ടറിയുടെ 
വീടായിരിക്കും സംഘടനയുടെ ഓഫീസ്.

3. റെജിസ്ട്രേഡ് ആഫീസ് 
          ടി സംഘടനയുടെ ആഫീസ് എറണാകുളം  ജില്ലയിലെ കുന്നത്തുനാട്‌  താലൂക്കിൽ  
മഴുവന്നൂർ പഞ്ചായത്തിൽ  അസോസിയേഷന്റെ പ്രവർത്തന പരിധിക്കുള്ളിലായിരിക്കും. 
സ്വന്തമായി കെട്ടിടം ഉണ്ടാകുന്നതുവരെ സെക്രട്ടറിയുടെ വസതിയായിരിക്കും 
അസോസിയേഷന്റെ ആഫീസ്.  ആഫീസിന്റെ സ്ഥാനം മാറിയാൽ ആ  വിവരം ജില്ല 
റെജിസ്ട്രാരെ അറിയിക്കേണ്ടത് ഭരണസമിതിയുടെ ചുമതലയാണ്.  


4. പ്രവർത്തന പരിധി                                                                                                                                      

സംഘടനയുടെ പ്രവർത്തന പരിധി എറണാകുളം  ജില്ലയിലെ കുന്നത്തുനാട്‌  താലൂക്കിൽ മഴുവന്നൂർ 
പഞ്ചായത്തിലെ രണ്ടാം വാർഡിൽ പോഞ്ഞാശ്ശേരി  വളയചിറങ്ങര മണ്ണൂർ PWD റോഡിൽ 
ശ്രീ ശങ്കരാ വിദ്യാപീഠം കോളേജ്  കവല മുതൽ പടിഞ്ഞാറോട്ട്   കർത്താവിൻ പടി വരെ റോഡിന്  
തെക്കുവശവും, കർത്താവിൻ പടി വിമ്മല ടെമ്പിൾ റോഡിന്റെ കിഴക്കുവശവും,  തുടർന്ന്  
നിരവത്തുതാഴം പാടത്തിന്റെ  തെക്കു വശവും മേപ്പാത്തുതാഴം നിരവത്തുതാഴം എന്നീ പാടങ്ങൾ  
സന്ധിക്കുന്ന ഭാഗത്തിന് കിഴക്കുവശം ഔട്ട്‌ലെറ്റ്‌ കനാൽ വരേയും അക്വാഡക്റ്റുമുതൽ കിഴക്കോട്ട്  
ഹൈ ലെവൽ കനാൽ  റോഡിന് വടക്കുവശം ശ്രീ ശങ്കരാ വിദ്യാപീഠം കോളേജ് കവല വരെയും 
വരുന്ന പ്രദേശം.

5. നിർവചനങ്ങൾ 
  1. സംഘടന അഥവാ സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ എന്നാൽ ഇതിൽ  ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങളുടെ കൂട്ടായ്മ എന്നും അംഗം എന്നാൽ ഇതിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങളുടെ പ്രതിനിധിയായി ഈ സംഘടനയിൽ അംഗമായി ചേരുന്ന ആൾ എന്നും അർത്ഥമാകുന്നു.                                                      
  2. കുടുംബാംഗങ്ങൾ എന്നതിൽ അംഗത്തിന്റെ അച്ഛൻ, അമ്മ, ഭാര്യ/ ഭർത്താവ്, മകൻ/മകൾ, മരുമക്കൾ, ചെറുമക്കൾ എന്നിവർ ആകുന്നു.
  3. വർഷം എന്നാൽ ഓരോ വർഷവും  ഏപ്രിൽ 1 മുതൽ മാർച്ച്  31 വരെയുള്ള കാലം എന്ന്  അർത്ഥമാകുന്നു. 
  4. അംഗം എന്നാൽ അസോസിയേഷന്റെ/സംഘടനയുടെ ചട്ടങ്ങളും റെഗുലേഷനുകളും (നിയമാവലി) അനുസരിച്ച്  പ്രവേശിക്കപ്പെട്ടിരിക്കേ വരിപ്പണം കൊടുത്തിരിക്കുകയോ അതിലെ അംഗങ്ങളുടെ റോളിലോ ലിസ്റ്റിലോ ഒപ്പിട്ടിരിക്കുകയോ ചെയ്യുകയും ആ ചട്ടങ്ങളും റെഗുലേഷനോ/നിയമാവലിയോ അനുസരിച്ച് രാജിവെക്കാതിരിക്കുകയും ചെയ്യുന്ന ആൾ എന്ന് അർത്ഥമാകുന്നു.                                          
  5. ഭരണസമിതി എന്നതിന്  സംഘടനയുടെ ചട്ടങ്ങളും റെഗുലേഷനുകളും മുഖേന ഭരണമേൽപ്പിക്കപ്പെട്ട ഭരണകർത്താക്കൾ, കമ്മിറ്റി, കൌണ്‍സിൽ, ഡയറക്ടർമാർ അഥവാ ഭരണസമിതി  എന്ന് അർത്ഥമാകുന്നു.
6. ഉദ്ദേശ്യങ്ങൾ 
  1. അംഗങ്ങളിലും അവരുടെ കുടുംബാംഗങ്ങളിലും സമഭാവന, സഹകരണം, സാഹോദര്യം, മാനവികത, ധാർമ്മികത, സ്നേഹാദരങ്ങൾ, ശാസ്ത്രീയത എന്നിവ വളർത്തി കുടുംബാംഗങ്ങളുടെ കൂട്ടായ്മയും ക്ഷേമവും പ്രദേശത്തിന്റെ പുരോഗതിയും വികസനവും സമൂഹമൂലധനത്തിന്റെ സഹായത്തോടെ കൈവരിക്കുക.  
  2. കുടുംബാംഗങ്ങളിൽ  ആർക്കെങ്കിലും അപകടമോ, രോഗമോ, മറ്റവശതകളോ, മരണമോ സംഭവിച്ചാൽ അനുയോജ്യമായ സഹായസഹകരണങ്ങൾ നൽകുക. 
  3. അംഗങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാവാനിടയുള്ള പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളിൽ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായിട്ടുള്ളതടക്കം ഉപദേശങ്ങളും പ്രശ്നപരിഹാരമാർഗങ്ങളും നിർദ്ദേശിക്കുക.  
  4. അംഗങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാവാനിടയുള്ള വിവാഹം മുതലായ വിശേഷാവസരങ്ങളിൽ സംഘടനയുടെ പ്രാതിനിധ്യവും സഹായസഹകരണങ്ങളും ഉറപ്പാക്കുക.
  5. പ്രദേശത്തിന്റെ പൊതുവായ അവശതകൾ പരിഹരിക്കുവാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചു  നടപ്പിലാക്കുക.
  6. സർക്കാരിന്റേയും പഞ്ചായത്തിന്റേയും  മറ്റു സർക്കാർ  ഏജൻസികളുടെയും ആഭിമുഖ്യത്തിൽ  നടക്കുന്ന വികസനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക. 
  7. കലാ -  കായികം, സാംസ്കാരികം, വിദ്യാഭ്യാസം,  പൊതുജനാരോഗ്യം,  പൊതുമരാമത്ത്   എന്നിവയുടെ അഭിവൃത്തിക്കുവേണ്ടിയുള്ള  പ്രവർത്തനങ്ങളിൽ പങ്കാളിയാവുക.  
  8. മറ്റു ധാർമ്മിക ക്ഷേമപ്രവർത്തനങ്ങളിലും ഏർപ്പെടുക.
  9. സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി  അംഗത്വഫീസ് സംഭാവനകൾ, സഹായധനം മുതലായവ ഉൾപ്പടെ  യുക്തവും ന്യായവുമായ മാർഗ്ഗങ്ങളിൽ കൂടി ധനം സമ്പാദിക്കുക. 
  10. സംഘടനയുടെ  ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിന്റേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും മറ്റ് ഏജൻസികളുടേയും  സഹായം ലഭ്യമാക്കുക.
  11. സംഘടനയുടെ  പേരിൽ വസ്തുക്കൾ സമ്പാദിക്കുകയും കെട്ടിടങ്ങൾ കെട്ടുകയും അവ സംരക്ഷിച്ച് പൊതുവായ ആവശ്യങ്ങൾക്ക്  ഉപയോഗിക്കുകയും ചെയ്യുക.      
  12. കൂടാതെ സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി യുക്തവും ന്യായവും നീതീകരിക്കാവുന്നതുമായ എല്ലാ പ്രവർത്തനങ്ങളും നടത്തുക.
  13. പ്രാദേശിക സുരക്ഷാസംബന്ധമായ കാര്യങ്ങളിൽ നിയമപാലകരുമായി സഹകരിച്ചു പ്രവർത്തിക്കുക. 
  14. അംഗങ്ങൾ  തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒത്തുതീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
  15. കുടുംബാംഗങ്ങളിൽ പെട്ട കുട്ടികളുടെ കലാകായിക, വിദ്യാഭ്യാസ ഉന്നതിക്കായി ഉചിതമായ പ്രോത്സാഹ്നങ്ങൾ നല്കുക.     
  16. കുടുംബാംഗങ്ങളുടെ മാനസികോല്ലാസത്തിനായി വിനോദയാത്രകൾ സംഘടിപ്പിക്കുക.
  17. അംഗങ്ങൾക്ക്  പൊതുതാല്പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിലേയ്ക്കായി സമാനചിന്താഗതിക്കാരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുക.
 7.  അംഗത്വം 
  1. ഭരണനിർവ്വഹണകമ്മറ്റിയുടെ അംഗീകാരത്തോടെ ജാതിമതരാഷ്ട്രീയ ഭേദമെന്യേ സംഘടനയുടെ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള, സംഘടന നിബന്ധനകൾ  അനുസരിച്ച് പ്രവർത്തിക്കാൻ സമ്മതമുള്ള 18 വയസ്സിനുമേൽ പ്രായമുള്ള സംഘടനയുടെ പ്രവർത്തന പരിധിയിക്കുള്ളിൽ താമസിക്കുന്ന ഏതൊരാൾക്കും അംഗമായി ചേരാവുന്നതാണ്.                                                                                                                                                 
  2. സംഘടനയുടെ പ്രവർത്തന പരിധിയിക്കുള്ളിൽ സ്വന്തമായി വീടുള്ളവർക്കു മാത്രമേ  അംഗമാകാൻ കഴിയുകയുള്ളൂ.
  3. അംഗമായി ചേരുവാൻ ആഗ്രഹിക്കുന്നവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ പൂരിപ്പിച്ചു സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്‌. അപേക്ഷയോട്  ഒപ്പം പ്രവേശന ഫീസും മാസവരിയും അടയ്ക്കേണ്ടതാണ്.                                                                                                                       
  4. മതിയായ കാരണം ഉണ്ടെങ്കിൽ അത് അപേക്ഷകനെ അറിയിച്ച്  ഏത്  അപേക്ഷയും നിരസിക്കാൻ കമ്മിറ്റിയ്ക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.                                                                                                                         
  5. കാലാകാലങ്ങളിൽ പൊതുയോഗം തീരുമാനിക്കുന്ന വാർഷിക വരിസംഖ്യ ഒന്നിച്ചോ തവണകളായോ അടയ്ക്കാവുന്നതാണ്. കാലാകാലങ്ങളിൽ ഭരണനിർവ്വഹണകമ്മറ്റിയ്ക്ക് പൊതുയോഗതീരുമാനത്തിനു വിധേയമായി  പ്രവേശന ഫീസും മാസവരിയും ഫൈനും ക്രമപ്പെടുത്തുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. സംഘടനയുടെ അംഗത്വ ഫീസിനത്തിൽ പ്രവേശന ഫീസ്‌  200/- രൂപയായും മാസവരി 20/- രൂപയായും നിശ്ചയിച്ചിരിക്കുന്നു.                                                                                                     
  6. അംഗം മരിച്ചാൽ നോമിനിയ്ക്കോ, നോമിനിയില്ലെങ്കിൽ കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം അവകാശികളിലൊരാൾക്കോ കമ്മിറ്റി തീരുമാനമനുസരിച്ച് അംഗത്വം ലഭിക്കുന്നതാണ്.
  7. സംഘടനയുടെ നിയമാവലിയ്ക്ക്  അനുസൃതമായി പ്രവർത്തിക്കാത്ത അംഗങ്ങളുടെ സംഘടനാംഗത്വം റദ്ദാക്കുവാൻ കമ്മിറ്റിയ്ക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. സംഘടനയുടെ അതിർത്തികളിൽ നിന്നും പുറത്തേയ്ക്കു  താമസം മാറി പോകുന്നവരുടെയും, വാർഷിക വരിസംഖ്യ, സംഘടനയ്ക്ക് കിട്ടേണ്ട മറ്റു  തുകകൾ/ഇനങ്ങൾ തുടങ്ങിയവ മുടക്കം വരുത്തുന്നവരുടേയും അംഗത്വം സ്വമേധയാ നഷ്ടപ്പെടുന്നതാണ്. എന്നാൽ സെക്രട്ടറി 30 ദിവസത്തിനകം നിശ്ചിത കുടിശ്ശിക  കാണിച്ച് ലിഖിത നോട്ടീസ്  നല്കിയിരിക്കെണ്ടതാണ് .
  8. മറ്റൊരു റെസിഡെൻഷ്യൽ അസോസിയേഷനിൽ നിന്നും ഇവിടേക്ക്  വരുന്നവർക്ക്  അവിടെ ബാദ്ധ്യത  ഇല്ലെന്നുള്ള ബാദ്ധ്യതാ സർട്ടിഫിക്കറ്റ് ഇവിടേയ്ക്ക് കൊണ്ടുവരേണ്ടതും ആണ് . 
വിശദീകരണം 

അസോസിയേഷന്റെ/സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള എല്ലാ നടപടികളും അതാത് സാമ്പത്തികവർഷം മാർച്ച്  31നകം വരിപ്പണമോ, മറ്റിനമോ കുടിശ്ശിക കിടപ്പുള്ള തൊരാൾക്കും പൊതുയോഗത്തിൽ വോട്ടു ചെയ്യുന്നതിനോ അംഗമായി പരിഗണിക്കുന്നതിനോ അർഹത  ഉണ്ടായിയിക്കുന്നതല്ല.

അപേക്ഷയും വരിസംഖ്യയും നല്കിക്കൊണ്ട് അസോസിയേഷനിൽ അംഗമാവുക എന്നത് ഏതൊരാളുടെയും മൗലിക അവകാശം അല്ലാത്തതാകുന്നു. അംഗത്വം നല്കുന്നതിനുള്ള അധികാരം ഭരണസമിതിയിൽ നിക്ഷിപ്തമാണ്. ഏതൊരാളുടെയും അപേക്ഷ യാതൊരു  കാരണവും കാണിക്കാതെ സ്വീകരിക്കാനോ  നിരാകരിക്കുവാനോ ഭരണസമിതിയ്ക്ക്  അധികാരമുണ്ടായിരിക്കും. എന്നാൽ പൊതുയോഗ തീരുമനം  അന്തിമമായിരിക്കും

ഏതൊരംഗത്തിനും അസോസിയേഷനിലെ അംഗത്വം സ്വമേധയാ രാജി വയ്ക്കാവുന്നതാണ്. എന്നാൽ ഭരണസമിതിയുടെ തീരുമാനത്തിനു വിധേയമായി മാത്രമേ അത് നടപ്പിൽ വരുകയുള്ളൂ. സംഘടനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള കുടിശ്ശികകളോ ബാധ്യതകളോ ടി അംഗം വരുത്തിയിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള അംഗങ്ങളുടെ രാജി    അംഗീകരിക്കാതെ ടി ബാധ്യതകൾ തീർപ്പാക്കുന്നതുവരെ തടഞ്ഞു വെയ്ക്കുന്നതിനും ഭരണസമിതിയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ് .

8. അംഗത്വ രജിസ്റ്റർ 

      അംഗങ്ങളുടെ ഒരു രജിസ്റ്റർ  സൂക്ഷിക്കേണ്ടതാണ്. ഒരോ അംഗത്തിനും പ്രത്യേക പേജുകൾ നീക്കി വയ്ക്കേണ്ടതും അതിൽ താഴേ പറയുന്ന കര്യങ്ങൾ ചേർത്ത്  സൂക്ഷിക്കേണ്ടതുമാണ്.

  1. അംഗങ്ങളുടെ പേര്, മേൽവിലാസം , തൊഴിൽ, വയസ്സ് , വിദ്യാഭ്യാസ യോഗ്യത, മൊബൈൽ നമ്പർ, ഫോണ്‍ നമ്പർ , രക്ത ഗ്രൂപ്പ്, ഹോബികൾ 
  2. കുടുംബാംഗങ്ങളുടെ പേര്, മേൽവിലാസം , തൊഴിൽ, വയസ്സ് , വിദ്യാഭ്യാസ യോഗ്യത, മൊബൈൽ നമ്പർ, ഫോണ്‍ നമ്പർ , രക്ത ഗ്രൂപ്പ്, ഹോബികൾ 
  3. അംഗത്വം ലഭിച്ച തീയതി.
  4. അംഗത്വം അവസാനിച്ച തീയതി.
  5. അംഗത്വ ഫീസിനത്തിൽ ലഭിച്ച തുക.
  6. നോമിനിയുടെ വിവരം.
  7. അംഗങ്ങൾക്ക്   നല്കുന്ന സഹായധനത്തിന്റെയും മറ്റും വിശദ വിവരങ്ങൾ.
  8. കാലാകാലങ്ങളിൽ വരുന്ന ഭേദഗതികൾ ചേർത്ത്  ഈ രജിസ്റ്റർ പുതുക്കി സൂക്ഷിക്കേണ്ടതും, സെക്രട്ടറി തീയതി വച്ച് ഒപ്പിട്ടിരിക്കേണ്ടതുമാകുന്നു.
9. ഭരണ സംവിധാനം 
  1.  സംഘടനയുടെ ഭരണനിർവ്വഹനത്തിനു വാർഷിക പൊതുയോഗത്തിൽ നിന്നും താഴെ പറയുന്ന വ്യവസ്ഥകൾ അനുസരിച്ച്  11 കമ്മിറ്റി അംഗങ്ങളെയും 2 ഓഡിറ്റർമാരെയും തിരഞ്ഞെടുക്കേണ്ടതാണ് . തിരഞ്ഞെടുക്കപ്പെട്ട 11  കമ്മിറ്റി അംഗങ്ങളിൽ  നിന്നും താഴേപ്പറയുന്ന  5 ഭാരവാഹികളെയും തിരഞ്ഞെടുക്കണം.
          പ്രസിഡന്റ്‌ - 1

          വൈസ് പ്രസിഡന്റ്‌ -1

          സെക്രട്ടറി - 1


           ജോയിന്റ് സെക്രട്ടറി - 1


           ഖജാൻജി - 1



പൊതുയോഗത്തിനു 15 ദിവസം മുമ്പെങ്കിലും എല്ലാ അംഗങ്ങൾക്കും തിരഞ്ഞെടുപ്പ് പൊതുയോഗത്തെ സംബന്ധിച്ച് വിശദവിവരങ്ങൾ നല്കിയിരിക്കണം.

  1. കമ്മിറ്റിയുടെ കാലാവധി 1 വർഷമായിരിക്കും .
  2.  പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി സംഘടനയുടെ പ്രവർത്തങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകുവാൻ അവർ ബാധ്യസ്ഥരാണ് .
  3. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്  15 ദിവസത്തിനകം നിലവിലുള്ള ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞു പുതിയ സമിതിയെ ചാർജ്ജ് എൽപ്പിക്കേണ്ടതാണ്.
10. കമ്മിറ്റിയുടെ അധികാരങ്ങളും ചുമതലകളും.
  1. സംഘടനയുടെ  ലക്ഷ്യങ്ങളും പൊതുയോഗതീരുമാനങ്ങളും നടപ്പിൽ വരുത്തുക.
  2. അംഗങ്ങളെ ചേർക്കുക. സംഘടനയുടെ താല്പര്യങ്ങൾക്ക്  വിരുദ്ധമായി പ്രവര്ത്തിക്കുന്ന അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടികൾ എടുക്കുക.
  3. വരവ് - ചെലവു കണക്കുകൾ, സംഘടനയുടെ ആസ്തി ബാദ്ധ്യത എന്നിവ കാണിക്കുന്ന കണക്കുകൾ എഴുതി സൂക്ഷിക്കുക.
  4. വാർഷിക പൊതുയോഗത്തിലും പ്രത്യേക പൊതുയോഗങ്ങളിലും അവതരിപ്പിക്കേണ്ട രേഖകളേക്കുറിച്ചും, അജണ്ടയെക്കുറിച്ചും ചർച്ച ചെയ്തു തീരുമാനിക്കുക.
  5. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജോലിക്കാരെ നിയമിക്കുക. ആവശ്യമായി വന്നാൽ തക്കതായ കാരണങ്ങൾക്ക് അവരുടെ മേൽ ശിക്ഷണ നടപടികൾ കൈക്കൊള്ളുക.
  6. മാസത്തിലൊരിക്കലെങ്കിലും കമ്മിറ്റി കൂടേണ്ടതാണ് . ഭരണ സമിതിയുടെ സാധാരണ യോഗങ്ങൾ എല്ലാ മാസവും നിശ്ചിത ദിവസം കൂടേണ്ടതാണ്, അടിയന്തിര യോഗങ്ങൾ ഒരു ദിവസത്തെ നോട്ടീസ് നൽകി ഏതു ദിവസവും കൂടാവുന്നതുമാണ്. യോഗത്തിന്റെ ക്വാറം കമ്മിറ്റി അംഗസംഖ്യയുടെ നേർ  പകുതിയിൽ കൂടുതൽ ആയിരിക്കേണ്ടതാണ്. ഏതെങ്കിലും കാര്യത്തിൽ തീരുമാനം എടുക്കാൻ തുല്യ അഭിപ്രായം ഉണ്ടായാൽ പ്രസിഡന്റിന് കാസ്റ്റിംഗ് വോട്ട് വിനിയോഗിക്കാവുന്നതാണ്.
  7. തക്കതായ കാരണം കാണിക്കാതെ തുടര്ച്ചയായി മൂന്നു കമ്മിറ്റി യോഗങ്ങളിൽ ഹാജരകാത്തവരുടെ ഭരണസമിതി അംഗത്വം നഷ്ടപ്പെടുന്നതാണ് .
  8. ഭാരവാഹികൾ ഒഴികെ മറ്റേതെങ്കിലും കമ്മിറ്റി അംഗത്തിന്റെ ഒഴിവിലേയ്ക്ക് പകരം ഒരാളെ നോമിനേറ്റ് ചെയ്യാൻ കമ്മിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കും.
  9. ഭാരവാഹികളുടെ സ്ഥാനത്ത് ഒഴിവുവന്നാൽ ആ സ്ഥാനത്തേയ്ക്ക് കമ്മിറ്റിയിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കാവുന്നതാണ് .
  10. ഓരോ വാർഷിക പൊതുയോഗവും കഴിഞ്ഞ് 14 ദിവത്തിനകം പുതിയ കമ്മിറ്റി അംഗങ്ങളുടെ ഒരു ലിസ്റ്റ് ജില്ലാ രജിസ്ട്രാർക്ക് അയച്ചു കൊടുക്കേണ്ടതാണ് . കൂടാതെ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ചു പാസ്സായ ബാക്കിപത്രത്തിന്റെ  ഒരു പകർപ്പ് പ്രസിഡന്റും, സെക്രട്ടറിയും, ഖജാൻജിയും ചേർന്ന്  സാക്ഷ്യപ്പെടുത്തി ഇതോടൊപ്പം അയച്ചു കൊടുക്കേണ്ടതാണ്.
  11. സംഘടനയുടെ സ്വത്തുക്കൾ കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും. സംഘടനയ്ക്കുവേണ്ടി വാങ്ങിക്കുന്ന എല്ലാ സ്വത്തുക്കളും അസോസിയേഷന് വേണ്ടി പ്രസിഡന്റിന്റേയും സെക്രട്ടറിയുടെയും പേരിൽ  വാങ്ങിക്കേണ്ടതുമാകുന്നു.
  12. സംഘടനയുടെ സാമ്പത്തിക അച്ചടക്കം ഭരണസമിതിയിൽ നിക്ഷിപ്തമാണ് . ഒരു കാരണവശാലും സംഘടനയുടെ ധനം ദുർവിനിയോഗം ചെയ്യാൻ പാടുള്ളതല്ല.
  13. സംഘടനയ്ക്ക് പ്രസിഡന്റ് , സെക്രട്ടറി, ഖജാൻജി എന്നിവരുടെ പേരിൽ അടുത്തുള്ള ഏതെങ്കിലും ബാങ്കിൽ ജോയിന്റ് അക്കൗണ്ട്‌ തുടങ്ങേണ്ടതാണ് . പണം പിൻവലിക്കുന്നതിന് ചെക്കുകളിലും മറ്റും പ്രസിഡന്റ് , സെക്രട്ടറി, ഖജാൻജി എന്നിവരിൽ ആരെങ്കിലും രണ്ടുപേർ ഒപ്പിട്ടാൽ മതിയാകും.
  14. സംഘടനയുടെ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച്  31 വരെയായിരിക്കും. അതിനുശേഷം വരുന്ന ഏപ്രിൽ 30 നകം കണക്കുകൾ ഓഡിറ്റ്‌ ചെയ്യേണ്ടതാണ് .
11.  ഭാരവാഹികളുടെ അധികാരങ്ങളും ചുമതലകളും 
  1. പ്രസിഡന്റ്‌ 
           സംഘടനയുടെ  എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുക. കമ്മിറ്റികളിലും പൊതുയോഗങ്ങളിലും അദ്ധ്യക്ഷത വഹിക്കുക. സംഘടനയുടെ ദൈനം ദിന കാര്യങ്ങളിൽ ശ്രദ്ധിക്കുക. പ്രസിഡന്റിനെതിരെ വരുന്ന അവിശ്വാസപ്രമേയം ചർച്ച ചെയ്യുന്ന യോഗങ്ങളിൽ അദ്ധ്യക്ഷം വഹിക്കാവുന്നതല്ല.
  1.  വൈസ്  പ്രസിഡന്റ്‌ 
            സംഘടനയുടെ  പ്രവർത്തനങ്ങളിൽ പ്രസിഡന്റിനെ സഹായിക്കുക. പ്രസിഡന്റിന്റെ അഭാവത്തിൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുക.
  1. സെക്രട്ടറി
              സംഘടനയുടെ  എല്ലാ റെക്കോർഡുകളും സൂക്ഷിക്കുക. കത്തിടപാടുകൾ നടത്തുക. പ്രസിഡന്റുമായി ആലോചിച്ച്  കമ്മിറ്റിയോഗങ്ങളും, കമ്മിറ്റി തീരുമാനമനുസരിച്ച്  പൊതുയോഗങ്ങളും നടത്തുക. കമ്മിറ്റിയോഗങ്ങളുടേയും പോതുയോഗങ്ങളുടേയും മിനിറ്റ്സ്  എഴുതി  അദ്ധ്യക്ഷനെക്കൊണ്ട് ഒപ്പ് വെപ്പിക്കുക. അവയിലെടുത്ത തീരുമാനമനുസരിച്ച് സംഘടനയുടെ  പ്രവർത്തനങ്ങൾക്ക്  ആവശ്യമായ ചിലവുകൾക്ക്‌ വൌച്ചർ പ്രകാരം ഖജാൻജിയിൽ നിന്നും പണം വാങ്ങുക.  ഖജാൻജി എഴുതി തയ്യാറാക്കുന്ന കണക്കുകൾ പരിശോധിച്ച് ഒപ്പ് വയ്ക്കുക. അവ  യഥാസമയം ഓഡിറ്റ്‌ ചെയ്യിക്കുക.
  1. ജോയിന്റ് സെക്രട്ടറി 
          സെക്രട്ടറിയെ സഹായിക്കുക. സെക്രട്ടറിയുടെ അഭാവത്തിൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുക.
  1. ഖജാൻജി 
        രസീത്  പ്രകാരം വരവുകൾ  സ്വീകരിക്കുക. സാമ്പത്തിക രേഖകൾ  സൂക്ഷിക്കുക. സാമ്പത്തിക ഇടപാടുകളുടെ ചുമതല വഹിക്കുക. കണക്കുകൾ എഴുതി സെക്രട്ടറിയെക്കൊണ്ട് ഒപ്പ് വൈപ്പിക്കുക. വൌച്ചർ പ്രകാരം സംഘടനയ്ക്കു വേണ്ടി ചെലവാക്കുവാൻ പണം നൽകുക. അത്യാവശ്യ ചെലവുകൾക്ക് 1000 രൂപ വരെ ഖജാൻജിയ്ക്ക് കൈയിൽ വക്കാവുന്നതാണ് . കൂടുതൽ വരുന്ന തുക കമ്മിറ്റി നിശ്ചയിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കേണ്ടതാണ് . ഖജാൻജിയുടെ അഭാവത്തിൽ കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക്   കമ്മിറ്റി  തീരുമാനം അനുസരിച്ച് അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കവുന്നതാണ് .  ഖജാൻജി ചെലവാകുന്ന തുകയ്ക്ക്  കമ്മിറ്റിയുടെ അംഗീകാരം നേടിയിരിക്കേണ്ടതാണ് .

12. പൊതുയോഗങ്ങൾ 
  1. സംഘടനയുടെ പൊതുയോഗങ്ങൾ ഒരോ വർഷവും ഏപ്രിൽ അവസാനത്തെ ഞായറാഴ്ച വിളിച്ചു കൂട്ടേണ്ടത് കമ്മിറ്റിയുടെ ചുമതലയാണ്. ഏതെങ്കിലും കാരണവശാൽ അപ്രകാരം യോഗം കൂടാൻ പറ്റിയില്ലെങ്കിൽ ഏറ്റവും അടുത്ത അവസരത്തിൽ യോഗം കൂടേണ്ടതാണ്. യാതൊരു കാരണവശാലും രണ്ടു വാർഷികപൊതുയോഗങ്ങൾ തമ്മിലുള്ള ദൈർഘ്യം 15 മാസം കവിയാൻ പാടില്ല.
  2. വാർഷികപൊതുയോഗങ്ങൾക്ക് പുറമേ ആവശ്യാനുസരണം പ്രത്യേക പൊതുയോഗങ്ങൾ വിളിച്ചു ചേർക്കാവുന്നതാണ് .
  3. പൊതുയോഗങ്ങൾ അംഗങ്ങൾക്ക് മാത്രമായിരിക്കും. കുടുംബാംഗങ്ങൾക്കായി കുടുംബയോഗങ്ങൾ ചേരാവുന്നതാണ്. സാധാരണ പൊതുയോഗങ്ങൾക്ക്  15 ദിവസത്തേയും  അടിയന്തിര പൊതുയോഗങ്ങൾക്ക്  3 ദിവസത്തേയും  നോട്ടീസ് നല്കിയിരിക്കണം. നോട്ടീസിൽ പൊതുയോഗത്തിന്റെ അജണ്ട,സ്ഥലം, തീയതി,സമയം മുതലായവ കാണിച്ചിരിക്കേണ്ടതാണ്.
  4. സാധാരണ ഗതിയിൽ അംഗസംഖ്യയുടെ മൂന്നിലൊന്നോ അല്ലെങ്കിൽ 20 അംഗങ്ങളോ ഏതാണു കുറവ് അതായിരിക്കും ക്വാറം. ക്വാറം തികയാഞ്ഞാൽ അക്കാര്യം കാണിച്ച് 15 ദിവസത്തിനുള്ളിൽ വീണ്ടും യോഗം വിളിച്ചു കൂട്ടേണ്ടതും ആ യോഗത്തിൽ മിനിമം പത്തുപേരെങ്കിലും ഹാജരായാൽ അത് മതിയായ ക്വാറമായി കണക്കാക്കാവുന്നതുമാണ്. ഹാജരുള്ള അംഗങ്ങളിൽ  നാലിൽ മൂന്ന് ഭൂരിപക്ഷ വോട്ടിങ്ങിലൂടെ കാര്യങ്ങൾ പാസാക്കാവുന്നതാണ്‍.
  5. പകുതിയിൽ കുറയാത്ത അംഗങ്ങൾ കാരണം കാണിച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ 30 ദിവസത്തിനകം പൊതുയോഗം വിളിച്ചു കൂട്ടേണ്ടതാണ്‍. സെക്രട്ടറി അപ്രകാരം ചെയ്യാതിരുന്നാൽ ആവശ്യപ്പെട്ടവർക്കു തന്നെ  പൊതുയോഗം വിളിച്ചു കൂട്ടാവുന്നതും ആ യോഗത്തിൽ (ആകെ അംഗങ്ങളിൽ പകുതിയിൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്താൽ അത് മതിയായ ക്വാറമായി കണക്കാക്കാവുന്നതാണ്) വച്ച്  മേൽപടി വിഷയത്തിലെടുത്ത തീരുമാനം സാധുവായിരിക്കുന്നതുമാണ്‍. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനും ഇത് തന്നെയായിരിക്കും നടപടിക്രമം.
 13. പൊതുയോഗത്തിന്റെ  അധികാരങ്ങളും  ചുമലതലകളും 

  1. ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും ഓഡിറ്റർമാരെയും തിരഞ്ഞെടുക്കുക. പ്രവർത്തന  റിപ്പോർട്ട്‌, ഓഡിറ്റ്‌ ചെയ്ത വരവ് ചെലവ് കണക്കുകൾ, വാർഷിക ബാക്കിപത്രം, ബജറ്റ് തുടങ്ങിയവ ചർച്ച ചെയ്ത് പാസാക്കുക.
  2. കമ്മിറ്റിയുടെ  ശുപാർശകൾ, അപ്പീലുകൾ, ഭാവി പ്രവർത്തനത്തിനുള്ള പരിപാടികൾ, പ്രമേയങ്ങൾ തുടങ്ങി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് കാര്യങ്ങൾ എന്നിവ വാർഷിക പൊതുയോഗത്തിലോ, പ്രത്യേക പൊതുയോഗത്തിലോ ചർച്ച ചെയ്ത് തീരുമാനിക്കവുന്നതാണ്‍.

നിയമാവലി ഭേദഗതി ചെയ്യൽ 

നിയമാവലി ഭേദഗതി ചെയ്യാൻ സ്പെഷ്യൽ വാർഷിക പൊതുയോഗങ്ങൾ വിളിച്ചു കൂട്ടേണ്ടതാണ്‍.  നിർദ്ദിഷ്ട ഭേദഗതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിരിക്കണം. ഹാജരായ അംഗങ്ങളുടെ  മൂന്നിൽ  രണ്ട്  ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ഭേദഗതി പാസാക്കാൻ കഴിയുകയുള്ളൂ. ഭേദഗതി പാസായാൽ  14 ദിവസത്തിനകം പ്രമേയത്തിന്റെ പകർപ്പ്  പ്രസിഡന്റ്‌, സെക്രട്ടറി, ഖജാൻജി എന്നിവർ സാക്ഷ്യപ്പെടുത്തി ജില്ലാ രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതാണ്‍.

14. ഉപനിയമങ്ങൾ 

സംഘടനയുടെ  ഉദ്ദേശ്യങ്ങളുടെ നിർവ്വഹണത്തിനും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കും മറ്റും  ആവശ്യമായ ഉപനിയമങ്ങൾ നിർമ്മിച്ച്   നടപ്പിൽ വരുതുന്നതിന്  കമ്മിറ്റിയ്ക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്‍. അത്തരം ഉപനിയമങ്ങൾ അടുത്ത് കൂടുന്ന പൊതുയോഗത്തിൽ വച്ച്  അംഗീകാരം നേടിയിരിക്കേണ്ടതാണ്‍. 


15. അച്ചടക്ക നടപടി 

സംഘടനയുടെ ഉദ്ദേശ്യങ്ങൾക്കും താല്പര്യത്തിനും, സുഗമമായ നടത്തിപ്പിനും വിഘാതം സൃഷ്ടിക്കുകയോ, എതിരായി പ്രവർത്തിക്കുകയോ, ഈ നിയമാവലിയിലോ, ഉപ നിയമങ്ങളിലോ ഉള്ള വ്യവസ്ഥകൾക്ക്  വിപരീതമായ രീതിയിൽ പ്രവർത്തിക്കുകയോ ചെയ്യുന്ന അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ കമ്മിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കും. അതുപോലെതന്നെ അത്തരം പ്രവർത്തികളിൽ ഏർപ്പെടുകയോ കൃത്യവിലോപം കാണിക്കുകയോ കമ്മിറ്റിയുടെയോ ഭാരവാഹികളുടേയോ ന്യായമായ ഉത്തരവുകളും നിർദ്ദേശങ്ങളും അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ജോലിക്കാരുടെ കാര്യത്തിലും ശിക്ഷണ നടപടികൾ സ്വീകരിക്കവുന്നതാണ്. സംഘടനയിലെ എതൊരംഗത്തെയും ഭരണസമിതിയ്ക്ക് സസ്പെന്റ് ചെയ്യാവുന്നതാണ്‍. സംഘടനയ്ക്ക് ഹാനികരമായ ഏതൊരു പ്രവൃത്തിയും അതിനുള്ള മതിയായ കാരണമാണ്‍. ടി അംഗത്തെ പുറത്താക്കുന്നതിന് പൊതുയോഗത്തിന്റെ അംഗീകാരം ആവശ്യമുണ്ട്.  ഭരണനിർവ്വഹണസമിതിയിലെ ഏതൊരംഗത്തേയും  നിയമാവലി അനുസരിച്ച് കൂടുന്ന പൊതുയോഗത്തിന്റെ അഞ്ചിൽ മൂന്ന് ഭൂരിപക്ഷ വോട്ടിംഗിലൂടെ പുറത്താക്കാവുന്നതും മറ്റൊരംഗത്തെ തൽസ്ഥാനത്തെയ്ക്ക് നിയോഗിക്കവുന്നതുമാണ്.എന്നാൽ അംഗമായാലും ജോലിക്കാരനായാലും അയാൾക്കെതിരേ/അവർക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾക്ക്  വിശദീകരണം തേടേണ്ടതും അവർക്ക് പറയാനുള്ളത് കേൾക്കുകയും തെറ്റുകാരാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തതിനു  ശേഷം മാത്രമേ അവർ ശിക്ഷകൾക്ക്  വിധേയരാവുകയുള്ളൂ. അന്വേഷണവിധേയമായി  അവരെ സസ്പെന്റ്  ചെയ്യുവാനും വിശദമായ അന്വേഷണം നടത്തുവാനും കമ്മിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കും. ഏത് ശിക്ഷണ നടപടിയും പൊതുയോഗത്തിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും. പൊതുയോഗത്തിന് കമ്മിറ്റി കൈകൊണ്ട നടപടികൾ അംഗീകരിക്കുകയോ തള്ളികളയുകയോ ചെയ്യാവുന്നതാണ്‍. ഭാരവാഹികളെ കുറിച്ചുള്ള ആരോപണങ്ങൾ പൊതുയോഗത്തിന്റെ മുമ്പ് അവതരിപ്പിക്കേണ്ടതും മറ്റ്  കമ്മിറ്റി അംഗങ്ങളെ കുറിച്ചുള്ള പരാതികൾ സെക്രട്ടറിയെ/പ്രസിഡന്റിനെ  അറിയിക്കേണ്ടതുമാണ്. അവ കമ്മിറ്റി പരിശോധിച്ച്, ചർച്ച ചെയ്ത്  ഉചിതമെന്ന് തോന്നിയാൽ പൊതുയോഗത്തിന് വയ്ക്കാവുന്നതാണ്‍. ഗുരുതരമായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു തെളിയുകയാണെങ്കിൽ കമ്മിറ്റിയ്ക്ക് ആ കമ്മിറ്റി അംഗത്തെ സസ്പെന്റ്  ചെയ്യാവുന്നതാണ്‍. അന്തിമ തീരുമാനം പൊതുയോഗം കൈക്കൊള്ളും.

16. അംഗങ്ങൾക്ക്   എതിരെയുള്ള സിവിൽ ക്രിമിനൽ നടപടികകൾ 
  1. സംഘടനയുടെ വസ്തുവകകൾ ഏതെങ്കിലും അനധികൃതമായി കൈവശം വയ്ക്കുകയോ എന്തെങ്കിലും  തരത്തിൽ നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ അതിനുള്ള നഷ്ട പരിഹാരം ഈടാക്കുനതിനും മറ്റും അംഗങ്ങൾക്കെതിരെ നടപടി എടുകാവുന്നതാണ് .
  2. സംഘടനയുടെ വസ്തുക്കളോ  പണമോ മറ്റോ മോഷ്ടിക്കുകയോ  ദുർവിനിയോഗം ചെയ്യുകയോ മന:പൂർവ്വം ദുഷ്ടലാക്കോടുകൂടി നാശമോശപ്പെടുത്തുകയോ കള്ള പ്രമാണങ്ങൾ ഉണ്ടാക്കി സംഘടനക്ക് നഷ്ടത്തിനിടയാക്കുകയോ ചെയ്താൽ മറ്റുള്ളവർക്കെന്നപോലെ അംഗങ്ങൾക്കെതിരേയും  ക്രിമിനൽ നടപടികൾ കൈകൊള്ളാവുന്നതാണ്‍.
17. വ്യവഹാരം 

വ്യവഹാരങ്ങളിൽ സംഘടനയെ പ്രതിനിധീകരിക്കുവാൻ സെക്രട്ടറിക്കാണ്‌ അധികാരം

 19. മുദ്ര 

സംഘടനയ്ക്ക്  ഒരു മുദ്ര ഉണ്ടായിരിക്കുന്നതും അത് സംഘടനയുടെ എല്ലാ  രേഖകളിലും പ്രമാണങ്ങളിലും പതിച്ചിരിക്കേണ്ടുന്നതാണ് .  എല്ലാ  എഴുത്തുകുത്തുകളും  സംഘടനയുടെ ലെറ്റർ ഹെഡിൽ തയ്യാറാക്കേണ്ടതുമാണ്‍.

20. പിരിച്ചുവിടൽ 

സംഘടന പിരിച്ചു വിടുകയോ, സംഘടനയുടെ പ്രവര്ത്തനം തുടർന്നു കൊണ്ടു പോകാൻ സാധിക്കാതെ വരികയോ ചെയ്‌താൽ കടബാധ്യത തീർത്ത്  അവശേഷിക്കുന്ന സ്വത്തുക്കൾ പൊതുയോഗത്തിന്റെ നാലിൽ മൂന്ന് ഭൂരിപക്ഷാഭിപ്രായപ്രകാരം സമാനമായ ഉദ്ദേശ്യലക്ഷ്യങ്ങളോടു കൂടി പ്രവർത്തിക്കുന്ന സമീപത്തുള്ള ഏതെങ്കിലും രജിസ്റ്റേർഡ്  സംഘത്തിലേയ്ക്കോ, സർക്കാരിലേയ്ക്കോ 1995-ലെ 12-ആം നമ്പർ  ആക്ട്‌ പ്രകാരം കൊടുക്കേണ്ടതാണ്‍.

ഈ സൊസൈറ്റി 1995-ലെ 12-ആം നമ്പർ തിരു-കൊച്ചി ലിറ്റററി സയന്റിഫിക് & ചാരിറ്റബിൾ സൊസൈറ്റി രജിസ്ട്രേഷൻ ആക്ടുകൾക്ക് വിധേയമായി പ്രവര്ത്തിക്കുന്നതായിരിക്കും.

ഈ നിയമാവലി 09/02/2014  വൈകിട്ട് 5pm ന്  
 ശ്രീ ശങ്കരാ വിദ്യാപീഠം കോളേജിൽ   വച്ച്  കൂടിയ പൊതുയോഗം ഏകകണ്ഠമായി അംഗീകരിച്ചിട്ടുള്ളതാണെന്നും  ഇത് ശരിപ്പകർപ്പാണെന്നും സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.



From ,

          സെക്രട്ടറി 
          സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ - (SRA) - വളയചിറങ്ങര

To ,

          ജില്ലാ രജിസ്ട്രാർ (ജനറൽ)
          എറണാകുളം 


സർ,

സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ - (SRA) - വളയചിറങ്ങര എന്ന പേരിൽ  ഒരു സംഘം രജിസ്റ്റർ ചെയ്യുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രസ്തുത സംഘം 1995-ലെ 12-ആം നമ്പർ തിരു-കൊച്ചി ലിറ്റററി സയന്റിഫിക് & ചാരിറ്റബിൾ സൊസൈറ്റി രജിസ്ട്രേഷൻ  ആക്ടുകൾക്ക് വിധേയമായി പ്രവര്ത്തിക്കുന്നതായിരിക്കും. ടി സംഘം രജിസ്റ്റരാക്കുവാൻ അപേക്ഷിച്ചു കൊള്ളുന്നു.

മെമ്മോറാണ്ടം ഓഫ്  അസോസിയേഷൻ, നിയമാവലി എന്നിവ ഇതോടൊപ്പം ഹാജരാക്കുന്നു. ഈ പേരിൽ   മറ്റൊരു സംഘവും ഈ പ്രദേശത്ത് പ്രവർത്തിക്കാത്തതും ആകുന്നു.


                                                                                                         വിശ്വസ്തയോടെ 


                                                                                                          സെക്രട്ടറി 
വളയചിറങ്ങര
15/02/2014



ഭാരവാഹികൾ 

1. പ്രസിഡന്റ്‌ 




2. വൈസ് പ്രസിഡന്റ്‌ 




3. സെക്രട്ടറി



4. ജോയിന്റ് സെക്രട്ടറി 



5. ട്രഷറർ 



കമ്മിറ്റി മെമ്പർ 



1.

2.

3.

4.

5.

6.



ഓഡിറ്റേർസ് 

1.


2.




താഴെ പേരെഴുതി ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ ഒരു സംഘമായി ഒരു മെമ്മോറാണ്ടതിന്റെ അടിസ്ഥാനത്തിൽ സംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നതിന്  ആഗ്രഹിക്കുന്നു. പ്രസ്തുത സംഘം 1995-ലെ 12-ആം നമ്പർ തിരു-കൊച്ചി ലിറ്റററി സയന്റിഫിക് & ചാരിറ്റബിൾ സൊസൈറ്റി രജിസ്ട്രേഷൻ ആക്റ്റ് അനുസരിച്ച് പ്രവർത്തിക്കുന്നതാകുന്നു.


                                                LIST OF OFFICIALS

Name                               Address                         Designation         Profession     Signature

1.


2.


3.


4.


5.


6.


7.


8.


9.


10.


11.


12.


13.